ഓപ്പറേഷൻ പ്രവാഹ് 2026: ശുചീകരണത്തിന് തുടക്കമായി

കൊച്ചി വിമാനത്താവളത്തിന്റെ പരിസര പഞ്ചായത്തുകളിലെ തോടുകളിലും കനാലുകളിലും സിയാലിന്റെ ശുചീകരണ പ്രവൃത്തി ‘ഓപ്പറേഷൻ പ്രവാഹി’ന് തുടക്കമായി.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പോണ്ടൂണുകളിൽ ജെ.സി.ബി ഘടിപ്പിച്ചു നടത്തുന്ന ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം തുറവുങ്കരയിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് നിർവഹിച്ചു.

ചെങ്ങൽ തോട്, ഡൈവേർഷൻ കനാൽ, കൈതക്കാട്ടുച്ചിറ തോട് എന്നിവിടങ്ങളിലായി 18 കിലോമീറ്റർ ഭാഗത്താണ് പോണ്ടൂൺ ക്ലീനിങ് നടത്തുന്നത്. വിമാനത്താവള മേഖലയിലെ മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികൾ സിയാൽ കഴിഞ്ഞയാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു.

പോണ്ടൂൺ ക്ലീനിങ് ഉദ്ഘാടനച്ചടങ്ങിൽ കാഞ്ഞൂർ പഞ്ചായത്ത് അംഗങ്ങളായ എബിൻ ഡേവിസ്, ഹണി ഡേവിസ്, സിയാൽ കമ്പനി സെക്രട്ടറി സജി കെ.ജോർജ്,  സി.എഫ്.ഒ സജി ഡാനിയേൽ, സി.ഐ.എ.എസ്.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ.പൂവട്ടിൽ, ഡി.ജി.എംമാരായ ഉഷാദേവി ടി.പി, സോജൻ കോശി, മനോജ് പി.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.