സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായ പൊന്നാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ https://kscsa.org വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ15 ആണ്.

പ്രവേശനത്തിനുള്ള യോഗ്യത, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ തുടങ്ങിയ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. പാലോളി കമ്മറ്റി റിപ്പോർട്ടിന്റെ ശുപാർശ പ്രകാരം സ്ഥാപിതമായ പൊന്നാനി  ഐ.സി.എസ്.ആറിലെ 50 ശതമാനം സീറ്റുകൾ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻ ഫീസ് സൗജന്യമാണ്.

മുസ്ലിം ന്യൂനപക്ഷ സംവരണത്തിന് അർഹത നിശ്ചയിക്കുന്നതിനുള പ്രവേശന പരീക്ഷ ജൂൺ13ന് 10 മുതൽ 12 വരെ പൊന്നാനി ഈശ്വര മംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ  നടക്കും. ഇതിൽ അർഹത നേടുന്നവർക്കാണ് പരിശീലനത്തിന് പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0494 2665489, 8281098868, 9846715386, 9645988778.