കോളേജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് മെയ് 11ന് രാവിലെ 10.30ന് അഭിമുഖം നടത്തും.

55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694.

കോടഞ്ചേരി ഗവ. കോളേജ്

കോടഞ്ചേരി ഗവ. കോളേജില്‍ ജന്തുശാസ്ത്ര വിഭാഗത്തില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 13ന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും പൂരിപ്പിച്ച ബയോഡേറ്റയും (ബയോഡേറ്റ മാതൃക www.kodencherycollege.ac.in/downloadsല്‍ ലഭ്യമാണ്) രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9188900234.

മാനന്തവാടി ഗവ. മോഡല്‍ ഡിഗ്രി കോളേജ്

മാനന്തവാടി ഗവ. മോഡല്‍ ഡിഗ്രി കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 22 (മലയാളം), 25 (ഇംഗ്ലീഷ്, ഹിന്ദി), 26 (കോമേഴ്സ്) 28 (സൈക്കോളജി, ജ്യോഗ്രഫി) തീയതികളില്‍ രാവിലെ 10ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അതത് ദിവസങ്ങളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 9496704769.