‘എൻ്റെ ദ്വീപും അറക്കൽ രാജവംശവും’ പ്രകാശനം ചെയ്തു

ഹാജറോമ്മാബി എ.എം. എഴുതിയ’എൻ്റെ ദ്വീപും അറക്കൽ രാജവംശവും’ എന്ന പുസ്തകം ലക്ഷദ്വീപ് ഗ്രന്ഥകാരനും എഴുത്തുകാരനുമായ ഡോ. മുല്ലക്കോയ സാമൂഹിക പ്രവർത്തകൻ ടി.കെ. സലീമിന് നൽകി പ്രകാശനം ചെയ്തു. പാവങ്ങാട് ദാറുസ്സലാം ഹാളിൽ നടന്ന ചടങ്ങിൽ ടി.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മാതൃഭൂമി മുൻ ചീഫ് സബ്ബ് എഡിറ്റർ ശശിധരൻ മങ്കത്തിൽ പുസ്തകപരിചയം നടത്തി.

ടി.കെ.എ.അസീസ്, ഫൗസിയ ശംസ്, വി.മൈമുന ടീച്ചർ, ടി.ടി.ഇസ്മായിൽ, കെ.ബാഹിർ, ബിഷാറ മുജീബ് എന്നിവർ സംസാരിച്ചു. പ്രസാധകരായ
ബുക് എൻ പ്രിൻ്റ് ഡയരക്ടർ സിദ്ദിഖ് കുറ്റിക്കാട്ടൂർ സ്വാഗതവും
ഗ്രന്ഥകാരി ഹാജറോമ്മാബി നന്ദിയും പറഞ്ഞു.

ലക്ഷദ്വീപിൽ ജനിച്ചു വളർന്ന് കേരള കൃഷി വകുപ്പിൽ  നിന്ന് അസി.ഡയരക്ടറായി വിരമിച്ച  ഹാജറോമ്മബിയുടെ രണ്ടാമത്തെ പുസ്തകമാണിത്. കൽപ്പേനി ദ്വീപിലെ കുട്ടിക്കാലവും കൗതുകങ്ങളും ജീവിത രീതിയുമാണ് പുസ്തകത്തിലുള്ളത്. ലക്ഷദ്വീപ് അറക്കൽ രാജവംശത്തിൻ്റെ കീഴിലായിരുന്ന കാലത്തെ ചരിത്രവും പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്.