ആനന്ദ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
റിലയൻസ് ‘ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് എം.അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തെക്കേ നടയിലെത്തിയ ആനന്ദ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച് അദ്ദേഹം കാണിക്കയർപ്പിച്ചു. ദർശന ശേഷം ക്ഷേത്രം കൊടിമരത്തിന് സമീപമെത്തിയ ആനന്ദ് അംബാനിക്ക് ദേവസ്വം ചെയർമാൻ ഏ.വി. ഗോപിനാഥ്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ വിവിധ ഉപഹാരങ്ങൾ സമ്മാനിച്ചു. വഴിപാട് പ്രസാദങ്ങളും അദ്ദേഹത്തിന് നൽകി.




















