കീഴേടം ക്ഷേത്ര പ്രസാദ ഊട്ട് ഹാൾ, വിശ്രമ മന്ദിരം എന്നിവ സമര്‍പ്പിച്ചു
ഗുരുവായൂർ ദേവസ്വം കീഴേടം വെർമാനൂർ ക്ഷേത്രത്തിലെ വിവിധ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയതിൻ്റെ
സമർപ്പണം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നിർവഹിച്ചു.
വെർമാനൂർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ പ്രവേശന പാത, പാർക്കിങ് ഏരിയ, പ്രസാദ ഊട്ട് ഹാൾ, വിശ്രമ മന്ദിരം, നവീകരിച്ച ശ്രീകോവിൽ, നമസ്കാര മണ്ഡപം എന്നിവയുടെ സമർപ്പണമാണ് നടന്നത്.
ഭരണ സമിതി അംഗങ്ങളായ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, എം.യു.ഷിനിജ, മനോജ് ബി. നായർ, അഡ്മിനിസ്‌റേറ്റർ, ഒ.ബി. അരുൺ കുമാർ ദേവസ്വം മരമത്ത് വിഭാഗം ചീഫ് എഞ്ചിനിയർ എം.വി. രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




















