കൈറ്റ് വിക്ടേഴ്‌സിൽ 28 മുതൽ കെ-ടെറ്റ് ക്ലാസുകൾ
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തയ്യാറെടുക്കുന്നവർക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പരിശീലന പരിപാടി മാർച്ച് 28 മുതൽ ആരംഭിക്കും.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക്കൂൾ, സ്‌പെഷ്യൽ എന്നിങ്ങനെ കെ-ടെറ്റിന്റെ നാലു വിഭാഗങ്ങളിലും പ്രത്യേക ക്ലാസുകളുണ്ടാവും. രാത്രി എട്ട് മണി മുതൽ മൂന്നു ക്ലാസുകൾ എല്ലാ ദിവസവും സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം അടുത്തദിവസം രാവിലെ എട്ട് മണിക്കാണ്. ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സിന്റെ യുട്യൂബ് ചാനലായ youtube.com/itsvicters ലും ലഭ്യമാക്കും.




















