സഹകരണ യൂണിയൻ്റെ ജെ.ഡി.സി.കോഴ്സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രങ്ങളിലും കോളജുകളിലും 2026-27 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസായിരിക്കണം. ഏപ്രിൽ 18 വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://scu.kerala.gov.in 0471-2320420.