തിരുവനന്തപുരം നഗരവീഥിയിൽ കാഴ്ചയായി പഴയകാല കെ.എസ്.ആർ.ടി.സി.ബസ്സ് 

പഴയ കാല കെ.എസ്.ആർ.ടി.സി ബസ്സ് ഇതാ വീണ്ടും അനന്തപുരിയുടെ വീഥികളിൽ.1960-70 കാലഘട്ടങ്ങളിൽ കേരളത്തിലെ നഗരവീഥികളിൽ സാധാരണ കാഴ്ചയായിരുന്ന ബസ്സ്  കൂടുതൽ സൗകര്യങ്ങളോടെ തിരുവനന്തപുരത്ത് നിരത്തിലിറങ്ങി കഴിഞ്ഞു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

1965 മോഡൽ ബസ്സുകളെ അനുസ്മരിപ്പിക്കുന്ന ബോഡി വർക്കാണ് ഇതിന് ചെയ്തിരിക്കുന്നത്. 49 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്.പ്രധാനമായും നഗരക്കാഴ്ചകൾ കാണാനുള്ള ടൂറിസം സർവീസുകൾക്കായാണ് ബസ്സ് ഉപയോഗിക്കുക. തിരുവനന്തപുരം സിറ്റിയിലെ പേരൂർക്കട-കവടിയാർ- കിഴക്കേകോട്ട റൂട്ടിലാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.