കൊച്ചിൻ ഡ്യൂട്ടീഫ്രീ: വിജയികൾക്ക് പ്രിമിയം കാറുകൾ കൈമാറി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ‘ഡ്രൈവ്‌വേ കാർണിവൽ’ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. 2025 സെപ്റ്റംബർ മുതൽ നവംബർ വരെ നടന്ന ക്യാമ്പയിനിലെ വിജയികൾക്കാണ് പ്രീമിയം ഇലക്ട്രിക് എസ്‌യുവികൾ സമ്മാനമായി നൽകിയത്.

5200-ാം നമ്പർ കൂപ്പൺ ഉടമ സൂരജ് തച്ചോത്ത് ഒന്നാം സമ്മാനമായ മഹീന്ദ്ര എക്‌സ്ഇവി 9ഇ സ്വന്തമാക്കിയപ്പോൾ 3631-ാം നമ്പർ കൂപ്പണിലൂടെ അരുൺലാൽ സുശീലൻ രണ്ടാം സമ്മാനമായ മഹീന്ദ്ര ബി ഇ 6ന് അർഹനായി. കൊച്ചിൻ ഡ്യൂട്ടി ഫ്രീയിൽ നടന്ന ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കസ്റ്റംസ് ഓഫീസർമാരായ ചന്ദ്രൻ എന്നിവർ വിജയികൾക്ക് വാഹനങ്ങളുടെ താക്കോൽ കൈമാറി. സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ്  മാനേജിങ് ഡയറക്ടർ സജി കെ. ജോർജ് പങ്കെടുത്തു.