ഗുരുവായൂരിൽ വഴിപാടായി നവീന ഇഡ്ഡലി മെഷീൻ

മണിക്കൂറിൽ അയ്യായിരം ഇഡ്ഡലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഡലി മെഷീൻ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു. ദേവസ്വം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം അന്നലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്.

കാനഡയിൽ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് വഴിപാട് നടത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, എൻ.കെ അക്ബർ എം.എൽ.എ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്,  കെ.പി.വിശ്വനാഥൻ, മനോജ്‌ ബി.നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു.