പശ്ചിമബംഗാൾ ഗവർണ്ണർ ക്ഷേത്ര ദർശനം നടത്തി

പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച രാവിലെയാണ് ഗവർണ്ണർ ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഡി.എ എം.രാധ, ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവർണ്ണറെ സ്വീകരിച്ച്‌ ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പത്തിൽ പ്രവേശിച്ച ഗവർണ്ണർ ഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയായിരുന്നു ദർശനം.