കൊച്ചി വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ)  റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ നടന്നു. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ദേശീയപതാകയുയർത്തി.

സിയാൽ അഗ്നിശമന സേനാവിഭാഗമായ എ.ആർ.എഫ്.എഫിന്റെ ഒരു പ്ലാറ്റൂണും വിമാനത്താവള സുരക്ഷാവിഭാഗമായ സി.ഐ.എസ്.എഫിന്റെ രണ്ട് പ്ലാറ്റൂണുകളും പരേഡിൽ അണിനിരന്നു. സി.ഐ.എസ്.എഫ് ക്വിക്ക് റെസ്പോൺസ് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ  അഭ്യാസപ്രകടനങ്ങളും നടന്നു.

സി.ഐ.എസ്.എഫ്, എയർലൈനുകൾ എന്നിങ്ങനെ വിവിധ ഏജൻസികൾ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികളും അരങ്ങേറി. സി.ഐ.എസ്.എഫ് സീനിയർ കമാൻഡൻറ് നാഗേന്ദ്ര ദേവ്രാരി,  എയർപോർട്ട് ഡയറക്ടർ മനു ജി., എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, ജയരാജൻ വി, സി.എഫ്. ഒ. സജി ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.