ഗുരുവായൂരിൽ കണ്ണന് കാണിക്കയായി സ്വർണ്ണ മാലകൾ
ഗുരുവായൂരിൽ കാണിക്കയായി 12 പവനോളം വരുന്ന രണ്ട് സ്വർണ്ണമാലകൾ സമർപ്പിച്ചു. ഗുരുവായൂർ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ.ശിവകുമാറും ഭാര്യയും ചേർന്നാണ് കണ്ണന് സ്വർണ്ണമാലകൾസമർപ്പിച്ചത്.
ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത് മുത്തുകൾ അലുക്കുകൾ പോലെ ചേർത്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിൻ്റെ സ്വർണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിൻ്റെ മറ്റൊരു മാലയുമാണ് സമർപ്പിച്ചത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ വഴിപാടുകാരിൽ നിന്നും മാല ഏറ്റുവാങ്ങി. തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന പ്രസാദങ്ങൾ അദ്ദേഹം ശിവകുമാറിനും ഭാര്യയ്ക്കും നൽകി.




















