സയന്റിഫിക് അപ്രന്റീസ്: വാക്ക് ഇൻ ഇന്റർവ്യൂ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലേക്ക് മൂന്ന് വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ നിയോഗിക്കുന്നു. ഇതിനായി ജനുവരി 13 രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രി / മൈക്രോബയോളജി / എൻവയോൺമെന്റൽ സയൻസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായ പരിധി 19 – 32 വയസ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻ പരിചയ രേഖകളും സഹിതം ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ ഹാജരാകണം. (കേരളം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, TC 12/96 (4,5), പ്ലാമൂട് ജംഗ്ഷൻ, പട്ടം പി ഒ, തിരുവനന്തപുരം – 695004) കൂടുതൽ വിവരങ്ങൾക്ക് : 0471-2303844 വെബ്സൈറ്റ്: www.kspcb.kerala.gov.in .




















