കലാപരിപാടികളോടെ കാസർകോട് ഗവ.കോളേജിൽ ‘രണ്ടാമൂഴം’

കാസർകോട് കോളേജിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ‘രണ്ടാമൂഴം’ വിവിധ കലാ പരിപാടികളോടെ ഡിസംമ്പർ 20ന് നടക്കും. 1985-90 കാലത്ത് പഠിച്ചവരുടെ കൂട്ടായ്മയാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പരിപാടികൾ.

രാവിലെ ശിങ്കാരി മേളത്തോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ എം.എൽ.എ മാരായ എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, കവി മുരുകൻ കാട്ടാക്കട, ഡോ.ഖാദർ മാങ്ങാട്, ഡോ. പ്രസാദ്, സിനിമാനടി  പാർവതി, മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ തുടങ്ങിയവർ സംബന്ധിക്കും. ഇവന്റ് ചെയർമാൻ അബ്ദുൽ നാസിർ ടി.കെ. അധ്യക്ഷത വഹിക്കും. അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും അനുമോദിക്കും.

ലഹരിക്കെതിരെ കുട്ടികളുടെ നാടകം, പൂർവ വിദ്യാർത്ഥികളുടെ ഗാനാലാപനം,ഭാരതനാട്യം, സംഘ നൃത്തം,തിരുവാതിര, ഒപ്പന തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. പതിനാറു വയസ്സ് വരെയുള്ള കുട്ടികൾക്ക് രണ്ട് വിഭാഗങ്ങളിലായി ചിത്രരചന, കളറിങ് മത്സരം

എന്നിവ നടക്കും. വൈകുന്നേരം സിനിമ ടി.വി. താരങ്ങളായ നസീർ സംക്രാന്തി, പോൾസൺ, ഭാസി തുടങ്ങിയവരുടെ നേതൃത്വത്തിൽ ‘ലക്കി സ്റ്റാർ സൂപ്പർ കോമഡി ഷോ’അരങ്ങേറും.