കാസർകോട് ഗവ.കോളേജ് പൂർവവിദ്യാർഥി സംഗമം: നഗരത്തിൽ വിളംബര ഘോഷയാത്ര

കാസർകോട് ഗവ. കോളേജ് പൂർവ വിദ്യാർഥി സംഗമം’രണ്ടാമൂഴ’ ത്തിന്റെ ഭാഗമായി നഗരത്തിൽ വർണ്ണാഭമായ ഘോഷയാത്ര.1985-90 ബാച്ച് പൂർവ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ഡിസംമ്പർ 20നാണ്  കോളേജ് അങ്കണത്തിൽ പൂർവ വിദ്യാർഥി സംഗമം നടക്കുന്നത്.

കോളേജ് ആരംഭ കാലത്ത് പ്രവർത്തിച്ച ഗവ.ഹയർ സെക്കേണ്ടറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര ഈവന്റ് ചെയർമാൻ ടി.കെ. അബ്ദുൽ നാസിർ ഫ്ലാഗ് ഓഫ്‌ചെയ്തു. ചെണ്ട മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയത്രയിൽ ലഹരിക്കെതിരെയുള്ള പ്ലക്കാര്‍ഡ് ഏന്തിയും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചും പൂർവ വിദ്യാർഥികൾ അണിനിരന്നു.

യാത്രയിൽ ഉടനീളം ആലപിച്ച പരിപാടിയുടെ ഒഫീഷ്യൽ ഗാനം നഗരത്തിൽ അലയടിച്ചു. ഘോഷയാത്ര ട്രാഫിക് ജംഗ്ഷൻ, താലൂക്ക് ഓഫീസ്, എയർലൈൻസ് ജങ്ഷൻ, പോസ്റ്റ്‌ ഓഫീസ് പിന്നിട്ട് സ്കൂൾ പരിസരത്ത് സമാപിച്ചു.

ഇവന്റ് ചെയർമാൻ ടി.കെ.അബ്ദുൽ നാസിർ, ജനറൽ കൺവീനർ കെ.ടി. രവികുമാർ, ട്രഷറർ കാവു തെക്കിൽ, കെ. ജയചന്ദ്രൻ, ഫാറൂഖ് കാസിമി, എ. ഷാഹുൽ ഹമീദ്, പി.എം. അൻവർ, ഖാലിദ് ഇടനീർ, പ്രദീപ് ചന്ദ്രൻ, ഖാലിദ് പാലക്കി, അഷ്‌റഫ്‌ കൈന്താർ,  ഷെരീഫ് ബോസ്, ഹമീദ് എരിയാൽ,റസാക്ക് പെർള, ഷുക്കൂർ ചെമ്മനാട്, ഷെരീഫ് സി. എൽ, ഗോപി മാങ്ങാട്, സലാം കളനാട്, റഹ്മാൻ തായത്തോടി, എം.എ. നാസർ, ഇസ്മായിൽ മൻസൂർ,വിജി, രേണുക, വിശാലാക്ഷി, രഹന, ഗീത ഷൈലജ, താഹിറ, ജമീല, പ്രിയ, രാജേശ്വരിപ്രമോദ്  തുടങ്ങിയവർ നേതൃത്വം നൽകി.