നവീകരിച്ച ഗുരുവായൂർ ശ്രീകൃഷ്ണ റെസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിലെ ശ്രീകൃഷ്ണ റെസ്റ്റ് ഹൗസ് ഭക്തർക്കായി സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ റെസ്റ്റ് ഹൗസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു.

ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞ നിരക്കിൽ ഇവിടെ  താമസിക്കാം. 25 ഡബിൾ റൂമും ഒരു ഡോർമിറ്ററിയുമാണ് ഇവിടെയുള്ളത്. ഇവിടെ താമസിക്കുന്ന ഭക്തർക്ക് പ്രസാദ ഊട്ടിൽ പങ്കെടുക്കാനും ദേവസ്വം അവസരമൊരുക്കും. മറ്റ് ദേവസ്വം റെസ്റ്റ് ഹൗസുകളിലും ഈ സൗകര്യം ഭാവിയിൽ ഏർപ്പെടുത്താനും ആലോചനയുണ്ട്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ , മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി.