എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം: ഓപ്ഷൻ നൽകാം

2025-26 അദ്ധ്യയന വർഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളുടെ മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് നടത്തും.

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിനായി നവംബർ 13 രാത്രി 11.59 വരെ ഓൺലൈനായി ഓപ്ഷനുകൾ നൽകാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in 0471-2525300.