വിജയദശമി നാളിൽ ഗുരുവായൂരിൽ വാദ്യ അരങ്ങേറ്റം

വിജയദശമി ദിനത്തിൽ നടന്ന ഗുരുവായൂർ ദേവസ്വം
വാദ്യകലാ വിദ്യാലയത്തിലെ  വിദ്യാർത്ഥികളുടെ അരങ്ങേറ്റം ശ്രദ്ധേയമായി.12 വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്. ചെണ്ട വിഭാഗത്തിൽ നിന്ന് നാലു പേരും മദ്ദളം (3), കൊമ്പ് (4), അഷ്ടപദിയിൽ നിന്ന് ഒരു വിദ്യാർത്ഥിയും അരങ്ങേറി. കൂടാതെ മദ്ദളകേളി, കൊമ്പ് പറ്റ്, തായമ്പക, പഞ്ചവാദ്യം, മേളം, അഷ്ടപദി എന്നീ വാദ്യകലാ പരിപാടികളും വിദ്യാർത്ഥികൾ നടത്തി.

ശ്രീഗുരുവായൂരപ്പൻ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം മനോജ് ബി. നായർ സംസാരിച്ചു. ഡോ. പി.നാരായണൻ നമ്പൂതിരി വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പൽ ടി.വി.ശിവദാസിൻ്റെ നേതൃത്വത്തിൽ  അധ്യാപകർ നേതൃത്വം നൽകി.