സിവിൽ എൻജിനിയറിങ് ട്രെയിനികളെ നിയമിക്കുന്നു
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ട്രെയിനികളെ നിയമിക്കുന്നു.
നിയമനത്തിനായി ഒക്ടോബർ4ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എഞ്ചിനീയറിംഗ് ബി.ടെക് ബിരുദം ഉള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം.
അപേക്ഷകൾ ഒക്ടോബർ 3ന് വൈകുന്നേരം നാലുമണിക്ക് മുമ്പായി www.lbt.ac.in / www.lbsitw.ac.in വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 4ന് രാവിലെ10മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ 0471 2343395




















