ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂരിൽ
ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അക്ഷയ്കുമാർ കാർ മാർഗ്ഗമാണ് ദേവസ്വത്തിൻ്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.
ദേവസ്വംഅഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അദ്ദേഹത്തെ സ്വീകരിച്ചു. അല്പ നേരത്തെ വിശ്രമത്തിന് ശേഷം ദർശനത്തിനായി ക്ഷേത്രത്തിലെത്തി. കസവ് മുണ്ടും വേഷ്ടിയും ധരിച്ചാണ് അദ്ദേഹം എത്തിയത്. ദേവസ്വം ഭരണസമിതി അംഗം കെ. എസ്. ബാലഗോപാലിനും ജീവനക്കാർക്കും ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. നാലമ്പലത്തിലെത്തി അദ്ദേഹം തൊഴുത് പ്രാർത്ഥിച്ചു. ദർശന സായൂജ്യം നേടിയ നിറവിലായിരുന്നു മടക്കം.




















