നെഹ്‌റു ട്രോഫി കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്

ആലപ്പുഴ പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍  കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ  വീയപുരം ചുണ്ടന് കിരീടം.നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.21.084 മിനിറ്റില്‍ ഫിനിഷ് ചെയ്താണ്  ബിഫി വർഗീസ്, ബൈജു കുട്ടനാട് എന്നിവരുടെ നേതൃത്വത്തിലുള്ള
കൈനകരി വില്ലേജ് ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്.

കൃഷി മന്ത്രി പി.പ്രസാദ് നെഹ്റു ട്രോഫി വിജയികൾക്ക് സമ്മാനിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസാണ് വിജയികളെ പ്രഖ്യാപിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എ മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ് കെ.തോമസ്, മുൻ എം. എൽ. എ. സി. കെ.സദാശിവൻ, നഗരസഭാ അധ്യക്ഷ കെ.കെ.ജയമ്മ, എ.ഡി.എം ആശാ സി. എബ്രഹാം,സബ് കളക്ടർ സമീർ കിഷൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ്. വിനോദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.