കണ്ണൂർ ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കാൻ അവസരം. ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (ഡി.സി.ഐ.പി) അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സപ്തംമ്പർ എട്ട്. മികച്ച കരിയര്‍ വളര്‍ച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതല്‍കൂട്ടാകുന്ന രീതിയിലാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.

ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും അതുവഴി സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടാനും ഡി.സി.ഐ.പി വഴി ഒരുക്കും. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ https://tinyurl.com/dcipknrbatch5 ലിങ്ക് വഴി അപേക്ഷ പൂരിപ്പിച്ച് നല്‍കണം.

നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പെന്റ് ഇല്ല. പ്രായപരിധി 2025 ആഗസ്റ്റ് ഒന്നിന് 30 വയസ്സ്. വിശദ വിവരങ്ങള്‍ക്ക് ലിങ്ക് സന്ദര്‍ശിക്കാം. ഫോണ്‍-9497715811, 0497-2700243. ഇ മെയില്‍ dcknr.ker@nic.in