ഗവ. കോളേജില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍
ആലപ്പുഴ പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‌റ് ആന്‍ഡ് ടെക്‌നോളജി (ഐ.എം.ടി)യില്‍ 2025-2027 ബാച്ചിലേക്കുള്ള ഫുള്‍ ടൈം എം.ബി.എ പ്രോഗ്രാമില്‍ സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.സി – എസ്.ടി,
ഒ.ഇ.സി, ജനറല്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളീലേക്ക് അഡ്മിഷന്‍ ആഗസ്റ്റ് 22, 25, 26 തീയതികളില്‍ രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും.
50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാര്‍ക്കും ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക് ഇളവും സ്‌കോളര്‍ഷിപ്പും ലഭിക്കും.വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‌റ് ആന്‍ഡ് ടെക്‌നോളജി, പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍ പി.ഒ., ആലപ്പുഴ – 688003. ഫോണ്‍: 9188067601, 0477-2267602, 9946488075, 9747272045




















