ഗുരുവായൂർ കേശവൻ പ്രതിമയുടെ പുനർനിർമ്മാണം തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ  ശ്രീവത്സം അതിഥി മന്ദിര വളപ്പിലെ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമാപുനർനിർമ്മാണത്തിന് തുടക്കമായി. ശിൽപി എളവള്ളി നന്ദൻ്റെ നേതൃത്വത്തിലാണ് പുനർ നിർമ്മാണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ  ദീപം തെളിയിച്ചു

.സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.ടി.കെ.രാമകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്,  കെ .പി .വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി.
2022 ൽ പുതുക്കി നിർമ്മിച്ച ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് കേശവനുമായി രൂപസാദൃശ്യം ഇല്ലെന്ന ഭക്തജനങ്ങളുടെ പരാതിയെത്തുടർന്നാണ് പ്രതിമ പുനർമ്മിക്കാൻ ദേവസ്വം തീരുമാനിച്ചത്. ഈ വർഷത്തെ ഗുരുവായൂർ ഏകാദശിക്കു മുമ്പ് പുനർനിർമ്മാണം പൂർത്തിയാകുമെന്ന് ശിൽപി എളവള്ളി നന്ദൻ അറിയിച്ചു.