അതി തീവ്ര മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ റെഡ് അലേർട്ട് 

തെക്കൻ കേരളത്തിന്  മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാത ചുഴി നിലനില്‍ക്കുന്നു. കേരളത്തിൽ ആഗസ്റ്റ് 5, 6 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ആഗസ്റ്റ് 5  മുതൽ 8 വരെ  ഒറ്റപ്പെട്ട  അതിശക്തമായ മഴയ്ക്കും  സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

റെഡ് അലേർട്ട്

ഓഗസ്റ്റ് 5: ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം 6:കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര റെഡ് അലേർട്ടാണ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ഓറഞ്ച് അലേർട്ട്

ഓഗസ്റ്റ് 5: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 6:മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ  ഓറഞ്ച് അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലി വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

മഞ്ഞ അലേർട്ട്

ഓഗസ്റ്റ് 5: തിരുവനന്തപുരം, കൊല്ലം 6: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് 7: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
8: കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്.