സിയാലിൽ ബ്രാൻ്റഡ് ഫുഡ് കോർട്ട് പ്രവർത്തനം തുടങ്ങി

യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) 8000 ചതുരശ്രയടി വലുപ്പത്തിലുള്ള ബ്രാൻ്റഡ്  ഫുഡ് കോർട്ട് പ്രവർത്തനം തുടങ്ങി. വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ  പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര ടെർമിനൽ (ടി1) ആഗമന ഭാഗത്താണ് ഈ  ഫുഡ് കോർട്ട്. ആദ്യ ഘട്ടത്തിൽ കൊക്കോ കാർട്ട്, കോസ്റ്റ കോഫീ, ബർഗർ കിംഗ് എന്നിവയാണ് പ്രവർത്തനം ആരംഭിച്ചത്. ജനപ്രിയ  ബ്രാൻഡുകളും ഔട്ട്‌ലെറ്റുകളും വരും ദിവസങ്ങളിൽ പ്രവർത്തനം ആരംഭിക്കും.

എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജയരാജൻ വി, സജി.കെ. ജോർജ്, എയർപോർട്ട് ഡയറക്ടർ മനു. ജി, സിയാൽ കൊമേർഷ്യൽ ഡിപ്പാർട്ട്മെന്റ് മേധാവി മനോജ് പി. ജോസഫ്, സിവിൽ ഡിപ്പാർട്മെന്റ് മേധാവി രാജേന്ദ്രൻ ടി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.