ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. തൃശൂർ വടൂക്കര ഹരിത ഹോംസിൽ രാജൻ നായരും കുടുംബവുമാണ്
ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.
ദേവസ്വം കൊമ്പൻ വിനായകനെയാണ് നടയിരുത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർമാരായ ലെജുമോൾ, സുശീല വഴിപാടു നേർന്ന രാജൻ നായർ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




















