ഗുരുവായൂരിൽ വഴിപാടായി കുടിവെള്ള ടാങ്കർ ലോറി
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി അശോക് ലയ്ലാൻഡിൻ്റെ ടാങ്കർ ലോറി സമർപ്പിച്ചു. കുടിവെള്ള വിതരണത്തിനായി 12000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറിയാണ് സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ് ഇത് സമർപ്പിച്ചത്.
ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹനപൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ മാനേജിങ്ങ് ഡയറക്ടർ പി.ഡി.സുധീശനിൽ നിന്നും വാഹനത്തിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ഡി.സുധീശനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. നിലവിളക്കും ഉപഹാരമായി നൽകി.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി. നായർ, ഒ.ബി.അരുൺകുമാർ, കെ.എസ്.മായാദേവി എന്നിവർ സന്നിഹിതരായിരുന്നു.




















