കിര്‍താഡ്സില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഇന്റര്‍വ്യൂ15ന്
കോഴിക്കോട് കിര്‍താഡ്സില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് എസ്സി ആന്‍ഡ് എസ്ടി) 12 മാസത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും.
യോഗ്യത: നരവംശശാസ്ത്രം, സാമൂഹിക ശാസ്ത്രം, റൂറല്‍ ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 41 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവര്‍ഗ സമുദായക്കാര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 32,550 രൂപ.
ജൂലൈ 15ന് രാവിലെ 11ന് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് രാവിലെ പത്തിനകം വയസ്സ്, യോഗ്യത, സമുദായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495 2356805.




















