സൗജന്യ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം
തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂലൈ 7ന് ആരംഭിക്കുന്ന സൗജന്യ പേപ്പർ ബാഗ് നിർമ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.12 ദിവസമാണ് പരിശീലനം.
രാവിലെ 10 മുതൽ 5 മണി വരെയാണ് ക്ലാസ്സുകൾ. പ്രായപരിധി 18നും 45നും മധ്യേ. 0471-2322430, 9600593307 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. ജൂലൈ 4ന് ഇൻറർവ്യു നടക്കും.




















