ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ ഓൺലൈനായി പഠിക്കാം

ആലപ്പുഴ മാവേലിക്കര ഐ.എച്ച്. ആര്‍.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജര്‍മ്മന്‍ എ1 ലെവല്‍, ഫ്രഞ്ച് എ1 ലെവല്‍ എന്നീ കോഴ്‌സുകള്‍ ഓണ്‍ലൈനായി നടത്തും.

ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495069307, 8547005046, 9526743283.