കേരളത്തിലെ സ്പോർട്സ് സ്കൂൾ സെലക് ഷൻ 18 മുതൽ

കേരളത്തിലെ വിവിധ സ്പോർട്സ് സ്കൂൾ സെലക് ഷൻ 18 മുതൽ നടക്കും.
തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ, സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ സ്പോർട്സ് അക്കാഡമികളി ലേക്കുമുള്ള ആദ്യഘട്ട സെലക് ഷനാണ്‌ ജനുവരി 18 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുക.

6, 7, 8, പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടും, 9,10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആണ് സെലക് ഷൻ. അത്‌ലറ്റിക്‌സ്‌, ബാസ്കറ്റ്ബാൾ, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോൾ, റെസ്ലിങ് എന്നിവയിൽ ആൺകുട്ടികൾക്കും ഫുട്ബോളിലും തയ്‌കോണ്ടോയിലും പെൺകുട്ടികൾക്ക് മാത്രവുമാണ് സെലക് ഷൻ. ഫുട്ബോൾ ആൺകുട്ടികളുടെ സെലക് ഷൻ പിന്നീട് നടത്തും.

6, 7 ക്ലാസുകളിലേക്കുള്ള സെലക് ഷൻ കായികക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സെലക് ഷൻ കായിക ക്ഷമതയുടെയും അതത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. 9,10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് സംസ്ഥാന തലത്തിൽ മെഡൽ കരസ്ഥമാക്കിയവരോ തത്തുല്യ പ്രകടനം കാഴ്ചവെച്ചവരോ ആയിരിക്കണം. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാഥമിക സെലക് ഷനിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികളെ ഏപ്രിലിൽ സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ അസെസ്മെന്റ് ക്യാമ്പിൽ പങ്കെടുപ്പിക്കും.

പ്രാഥമിക സെലക് ഷൻ നടക്കുന്ന തീയതിയും കേന്ദ്രവും

ജനുവരി 18 – തലശേരി മുനിസിപ്പൽ സ്റ്റേഡിയം, 19- നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം, 21- കൽപ്പറ്റ എസ്.കെ.എം.ജെ എച്ച്. എസ്സ് എസ്സ് സ്റ്റേഡിയം, 22- തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം, 23- പാലക്കാട് മുൻസിപ്പൽ സ്റ്റേഡിയം.

24- തൃശൂർ ജി.വി.എച്ച്എസ്എസ് കുന്നംകുളം, 25- ആലുവ യു.സി കോളജ് ഗ്രൗണ്ട്, 28 – ആലപ്പുഴ കലവൂർ ഗോപിനാഥ് സ്റ്റേഡിയം, 30- ഇടുക്കി നെടുങ്കണ്ടം മുനിസിപ്പൽ സ്റ്റേഡിയം, 31- പാലാ മുൻസിപ്പൽ സ്റ്റേഡിയം, ഫെബ്രുവരി 1- പത്തനംതിട്ട കൊടുമൺ സ്റ്റേഡിയം, 2- ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, 3 – തിരുവനന്തപുരം മൈലം ജി.വി. രാജ സ്പോർട്സ് സ്കൂൾ.

സെലക് ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആധാർ കാർഡ്, രണ്ട് പാസ്‌പോർട്ട് ഫോട്ടോ, സ്‌പോർട്‌സ് ഡ്രസ് സഹിതം അതത് ദിവസം രാവിലെ 9ന് എത്തണം. വിദ്യാർഥികൾക്ക് അവരുടെ സൗകര്യമനുസരിച്ച് ഏതെങ്കിലും സെന്ററിൽ  പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: dsya.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *