വയനാട് മെഡിക്കൽ കോളേജിൽ നിയമനത്തിനായി ഇന്റർവ്യൂ 24ന്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി തസ്തികകളിലാണ് കരാർ നിയമനം നടത്തുന്നത്. ഇതിനായി ഇന്റർവ്യൂ നടത്തും.
പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എൻ.ബി/ ഡി.എം ഒപ്പം ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജനുവരി 24ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.