ആലപ്പുഴ മെഡി.കോളേജില്‍ സീനിയര്‍ റെസിഡന്റ് ഒഴിവുകൾ

ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

ജനറല്‍ മെഡിസിന്‍ (ഒഴിവ് 7), ജനറല്‍ സര്‍ജറി (7), പള്‍മണറി മെഡിസിന്‍ (1), പീഡിയാട്രിക്സ് (4), ഒ ആന്‍ഡ് ജി (3), ഡി ആന്‍ഡ് വി (1), പി. എം. ആര്‍ (1), സൈക്യാട്രി (3)  വിഭാഗങ്ങളില്‍ ഒഴിവുള്ള സീനിയര്‍ റെസിഡന്റ്  തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

താല്‍പര്യമുള്ളവര്‍ ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം.