സിനിമ ഷൂട്ടിംഗിന്‌ കെ.എസ്.ആർ.ടി.സി സ്ഥലങ്ങൾ വാടകയ്ക്ക് 

സിനിമ ഷൂട്ടിംഗിനായി കെ.എസ്.ആർ.ടി.സി സ്ഥലങ്ങൾ വാടകയ്ക്ക് നൽകുന്നു. ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതുമായ സ്ഥലങ്ങളാണ് സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കാൻ ദിവസവാടക അടിസ്ഥാനത്തിൽ നൽകുക.

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെ.എസ്.ആർ.ടി.സിക്ക്‌ വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും. നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ,പാറശ്ശാല, റീജ്യണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്.

കെ.എസ്.ആർ.ടി.സിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി പ്രയോജനപ്പെടുത്തുന്നത്. സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും കെ.എസ്.ആർ.ടി.സിയുടെ ഈ സേവനം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471 2471011 (Ext-232), +91 94959 03813, +91 9995707131

Leave a Reply

Your email address will not be published. Required fields are marked *