സിയാലിൽ ഐ.സി.എ.ഒ യുടെ എൺപതാം വാർഷികാഘോഷം

ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ഐ.സി.എ.ഒ) 80-ാം വാർഷികം ആഘോഷിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്(സിയാൽ)  പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി 500 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.

സിയാൽ ഗോൾഫ് കോഴ്‌സിൽ വൃക്ഷത്തൈ നടുന്ന ചടങ്ങ് സി. ഐ. എസ്. എഫ് സീനിയർ കമാൻഡന്റ്  നാഗേന്ദ്ര ദേവ്രാരി  ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ എയർപോർട്ട് ഡയറക്ടർ മനു.ജി, എക്സിക്യൂട്ടീവ് ഡയറക്ടർ ആൻ്റ് കമ്പനി സെക്രട്ടറി സജി കെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *