മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി: കേരളത്തിൽ മഴയ്‌ക്ക് സാധ്യത
മറാത്തവാഡ പ്രദേശത്ത് ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടി/മിന്നലും കാറ്റോടും കൂടിയ മിതമായ/ ഇടത്തരം മഴയ്‌ക്ക് സാധ്യത.
ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂൺ ഒമ്പതിന് അതിശക്തമായ മഴയ്ക്കും അടുത്ത നാല് ദിവസം (ജൂൺ 12 വരെ) ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.