കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ്
കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്‌ച്ചയാണ് കാലവർഷം എത്തിയത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുമുണ്ട്.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് ( മണിക്കൂറിൽ 30 -40 കിലോമീറ്റർ വേഗത) എന്നിവയോടു കൂടിയ മിതമായ,ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 30 ന് അതിശക്തമായ മഴയ്ക്കും മെയ് 30 മുതൽ ജൂൺ മൂന്നു വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന്
കാലാവസ്ഥ വകുപ്പ് അറിയിച്ചു.