ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്റ്റീൽ ബെഞ്ച്
വിഷുത്തലേന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ ബെഞ്ച്.
ക്ഷേത്ര ദർശനം കാത്തു നിൽക്കുന്ന ഭക്തർക്ക് ഇരിക്കാനാണ് സ്റ്റീൽ ബെഞ്ച്. തിരുവനന്തപുരം കാരക്കോണം സ്വദേശി
ഷീലയും കുടുംബവുമാണ് അഞ്ച് പേർക്ക് വീതം ഇരിക്കാവുന്ന എട്ട് സ്റ്റീൽ ബെഞ്ച് ക്ഷേത്രത്തിൽ സമർപ്പിച്ചത്.
കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി. കെ. വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും ചേർന്ന് ബെഞ്ച് ഏറ്റുവാങ്ങി.ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ സുശീല പി.കെ. എന്നിവർ ചടങ്ങിൽ സന്നിഹിതരായി