സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലനം
തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോര്‍ജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി ജൂലായ് 31, ഓഗസ്റ്റ് 1 തീയതികളിൽ തിരുവനന്തപുരത്തു നടത്തുന്നു.
യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ www.cdit.org ൽ നിന്ന് ലഭ്യമാണ്. താത്പര്യമുള്ളവർ ജുലായ് 25ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895788233.