ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങുണർന്നു

മൂന്നു മാസത്തെ ഇടവേളക്ക് ശേഷം അവതാരം കളിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങുണർന്നു. ഗുരുവായൂരപ്പൻ്റെ ഇഷ്ട വഴിപാടായ കൃഷ്ണനാട്ടം കാണാൻ വടക്കേ നടപ്പുര മുറ്റത്ത് ഭക്തർ നിറഞ്ഞു. കളി വിളക്കിനു മുന്നിൽ അവതാര കൃഷ്ണനായി ഹരിശങ്കറിൻ്റെയും ബലരാമനായി കൈലാസ്നാഥിൻ്റെയും ഗംഭീര അരങ്ങേറ്റം.

ക്ഷേത്രത്തിൽ ഏതാനം വർഷങ്ങൾക്കു ശേഷമാണ് കുട്ടികളുടെ കളി അരങ്ങേറ്റം നടക്കുന്നത്. എട്ടു വയസ്സു പ്രായമാണ് 

ഹരിശങ്കറിനും കൈലാസ് നാഥിനും . 41 ദിവസത്തെ കച്ചകെട്ടു പരിശീലനം കൊണ്ടാണ് ഇവർ അവതാര കൃഷ്ണൻ, ബലരാമൻ വേഷങ്ങൾ അവതരിപ്പിക്കാൻ പ്രാപ്തരായത്.

രണ്ടാം ദിവസം അവതാരം കളിയിൽ വസുദേവരായി വേണുഗോപാലും ദേവകിയായി പ്രശാന്തും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ സി. സേതുമാധവനും പൂതനയായി അരവിന്ദാക്ഷനും വേഷമിട്ടു. ബ്രഹ്മാവായി കൃഷ്ണകുമാറും ഭൂമിദേവിയായി വിഷ്ണുവും രംഗത്തെത്തി.

620 പേരാണ് അവതാരം കളി ബുക്കുചെയ്തത്. സ്വയംവര കഥ 786 ഭക്തർ ശീട്ടാക്കി. ബാണയുദ്ധം – 610 കാളിയമർദ്ദനം -364,രാസക്രീഡ – 147

കംസവധം – 139, വിവിദ വധം-182, സ്വർഗ്ഗാരോഹണം – 55 എന്നിങ്ങനെയാണ് കൃഷ്ണനാട്ടം വഴിപാട് കളി ശീട്ടാക്കിയത്. വഴിപാട് കളി ഇനിയും ബുക്ക് ചെയ്യാം. കളി നടക്കുന്ന തിയതി ഉച്ചയ്ക്ക് 12 മണി വരെ നേരിട്ട് ബുക്ക് ചെയ്യാം.Content high ligts: Krishnanattam Guruvayur temple

Leave a Reply

Your email address will not be published. Required fields are marked *