വനിതാ റബ്ബർ ടാപ്പർമാർക്ക് വിവാഹ ധനസഹായം

ചെറുകിട റബ്ബർത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന വനിതാടാപ്പർമാരുടെ ആദ്യ വിവാഹത്തിന് റബ്ബർ ബോർഡ് 10,000 രൂപ വിവാഹധനസഹായം നൽകുന്നു.

വനിതാടാപ്പർമാരുടെ രണ്ടു പെൺമക്കളുടെ ആദ്യവിവാഹത്തിനും ഈ ധനസഹായം ലഭിക്കുന്നതാണ്. വിവാഹം നടന്ന് 90 ദിവസത്തിനകം അപേക്ഷ നൽകണം. ഇതിനു പുറമെ വനിതാ ടാപ്പർമാരുടെ ആദ്യ രണ്ടു പ്രസവങ്ങൾക്ക് 7,000 രൂപാ വീതം ആനുകൂല്യം നൽകുന്നതാണ്.

റബ്ബറുത്പാദകസംഘങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്‌ക്കരണ ശാലകളിൽ ജോലിചെയ്യുന്ന വനിതാ തൊഴിലാളികൾക്കും ഈ ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. ഇതിനായി നിശ്ചിതഫോറത്തിലുള്ള അപേക്ഷ തൊട്ടടുത്തുളള റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04812301231 (എക്സ്റ്റൻഷൻ – 336) എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *