കളിയച്ഛൻ പുരസ്ക്കാരം കോട്ടക്കൽ ഗോപി നായർക്ക്
നവജീവൻ പുരസ്ക്കാരം വി. കലാധരന്‍
കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ചെറുതുരുത്തി കഥകളി സ്കൂള്‍ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ
സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ കളിയച്ഛൻ പുരസ്ക്കാരം കഥകളി നടൻ കോട്ടക്കൽ ഗോപി നായർക്കും നവജീവൻ പുരസ്ക്കാരം കലാനിരൂപകൻ വി. കലാധരനും ലഭിച്ചു.
ഓഗസ്റ്റ് 13ന് ചെറുതുരുത്തി കഥകളി സ്കൂളിൽ നടക്കുന്ന ദേശീയ കഥകളി മഹോത്സവത്തിൽ ഐ. സി. സി. ആർ. പ്രസിഡൻറ് വിനയ് സഹസ്രാബ്ബുധേ പുരസ്കാരം സമ്മാനിക്കും. 10,001 രൂപയും കഥകളി ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. കലാമണ്ഡലം ഗോപി ആശാൻ, വി മുരളി, കലാമണ്ഡലം ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.




















