അഞ്ചു ദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
ചൊവ്വാഴ്ച മുതൽ അഞ്ചു ദിവസം കേരളത്തിൽ ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 31 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവർഷ കാറ്റ്, തെക്ക് കിഴക്കൻ അറബിക്കടലിൽ വടക്കൻ കേരള – കർണാടക തീരത്തിനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി, ഈ ചക്രവാതച്ചുഴി മുതൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ് നാടിനും മുകളിൽ നിലനിൽക്കുന്ന ന്യൂന മർദ്ദപാത്തി എന്നിവയുടെ സ്വാധീന ഫലമായിട്ടാണ് വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്.