കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങാന്‍
മന്ത്രിസഭയുടെ അനുമതി. കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കിയാണ് പുതിയ ബസ്സുകൾ വാങ്ങുന്നതെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.
കെ.എസ്.ആർ.ടി.സി. റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയിലാണ് പുതിയ ബസുകൾ വാങ്ങുന്നത്.
2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസ്സുകൾ വാങ്ങി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെ.എസ്.ആർ.ടി.സി.യുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. പുതിയ ബസ്സുകൾ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയും.