PWD 4U ആപ്പ് വഴി ലഭിച്ച 13644 പരാതികൾക്ക് പരിഹാരമായി
സംസ്ഥാനത്ത് PWD 4U ആപ്പ് വഴി ഇതുവരെ ലഭിച്ചത് 18595 പരാതികള്‍. ഇതിൽ13,644 പരാതി പൂര്‍ണ്ണമായും പരിഹരിച്ചു. പരാതികളുടെ തുടര്‍നടപടികളും ആപ്പ് വഴി അറിയാനാകും.
പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കാനുളള മൊബൈല്‍ ആപ്പ് ആണ് PWD 4U. റോഡിന്റെ പ്രശ്നങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. 2021 ജൂണിലാണ് ഇത് തുടങ്ങിയത്.
PWD 4U വഴി ലഭിച്ച പരാതികളില്‍ 75 ശതമാനത്തോളം പരിഹരിച്ചിട്ടുണ്ട്. പരാതികളും പരിഹരിച്ചവയും: തിരുവനന്തപുരം 1984(1550), കൊല്ലം 1346 (1071), ആലപ്പുഴ 1211 (1029), പത്തനംതിട്ട 952 (654), കോട്ടയം 1603 (1333), ഇടുക്കി 795 (661), എറണാകുളം 1362 (926), മൂവാറ്റുപുഴ(സബ്ഡിവിഷന്) 1005 (651), തൃശ്ശൂര്‍ 1388 (749), പാലക്കാട് 1018(509), മലപ്പുറം 1752 (1310), കോഴിക്കോട് 1643 (1475), വയനാട് 380 (266), കണ്ണൂര്‍ 1489(1036), കാസർകോട് 667(424). PWD 4U ആപ്പ് വഴി ലഭിക്കുന്ന പരാതികളുടെ നിജസ്ഥിതി ഉദ്യോഗസ്ഥ തലത്തില്‍ താഴെതട്ടില്‍ അന്വേഷിക്കും.
പരാതികളില്‍ പറയുന്നവ ശരിയാണോ എന്ന് കൃത്യമായി മനസിലാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കും. പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്നവയാണെങ്കില്‍ അതിൽ വളരെ പെട്ടെന്ന് നടപടിയെടുക്കും. ഒരാഴ്ച കൊണ്ടോ മൂന്ന് മാസം കൊണ്ടോ തീര്‍ക്കാവുന്ന രീതിയിലാണ് പരാതികളെ തരംതിരിക്കുന്നത്. കൂടുതല്‍ സമയമെടുത്ത് ചെയ്യേണ്ട പാലം പോലെയുള്ള പരാതികളില്‍ സമയമെടുത്ത് പിഡബ്ലുഡി പരിഹാരം കണ്ടെത്തും.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും PWD 4U ആപ്പ് ഡണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പിന്റെ ഐ.ഒ.എസ് വേര്‍ഷനും ലഭ്യമാണ്. പൊതുമരാമത്ത് വകുപ്പിലെ റോഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി നടന്നു വരികയാണ്. ഡിജിറ്റലൈസ് ചെയ്ത 4000 കിലോമീറ്റര്‍ റോഡുകളുടെ വിവരം ഈ ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
4000 കിലോമീറ്ററിലെ വിവരം അപ് ലോഡ് ചെയ്താല്‍ ഉടന്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. 29,000 കിലോമീറ്ററോളം റോഡിന്റെ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കാനുണ്ട്. ഇത് നടന്നു വരികയാണ്. ഈ റോഡുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അപ് ലോഡ് ചെയ്താൽ കേന്ദ്രീകൃത സംവിധാനത്തിലെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.