പത്രപ്രവർത്തന മേഖലയിൽ നിർമിതബുദ്ധി: ശില്പശാല നടത്തുന്നു

പത്രപ്രവർത്തനമേഖലയിൽ നിർമിത  ബുദ്ധിയും മെഷീൻ ലേണിങ്ങും അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 11 ന് രാവിലെ 9.30 മുതൽ കൊച്ചി, കാക്കനാട്  മീഡിയ അക്കാദമി ഹാളിൽ നടക്കുന്ന ശില്പശാലയിൽ പത്രപ്രവർത്തകർക്കും മീഡിയ അദ്ധ്യാപകർക്കുമാണ് പങ്കെടുക്കാൻ അവസരം.
 
കേരള പത്രപ്രവർത്തക യൂണിയന്‍റെയും മാതൃഭൂമി മീഡിയ സ്കൂളിന്‍റെയും സഹകരണത്തോടെയാണ് ശില്പശാല. കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും .  
നിർമ്മിതബുദ്ധിയുടെ ഉപയോഗം പത്രപ്രവർത്തനമേഖലയിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. മികച്ച സ്റ്റോറികൾ തയ്യാറാക്കുന്നതിനും ഡാറ്റാ അപഗ്രഥനത്തിനും ഭാഷാപരമായ ന്യൂനതകൾ പരിഹരിക്കുന്നതിനുമൊക്കെ നിർമ്മിതബുദ്ധി ആപ്ലിക്കേഷനുകൾ ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്.
 
പത്രപ്രവർത്തകർക്ക് കൂടുതൽ വേഗതയോടെയും സൂക്ഷ്മതയോടെയും പ്രവർത്തിക്കാൻ ഇവ അവസരം നൽകുന്നു. നിർമ്മിതബുദ്ധിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും ഇതുപയോഗിച്ചുള്ള ടൂളുകളിൽ പ്രായോഗിക പരിശീലനം നേടാനും കേരളത്തിലെ പത്രപ്രവർത്തകർക്ക് അവസരമൊരുക്കുന്നതാണ് ശില്പശാല. മേഖലയിലെ വിദഗ്ദ്ധരാണ് ക്ലാസ്സുകൾ എടുക്കുക. പരിശീലനം പൂർണ്ണമായും സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. രജിസ്റ്റർ ചെയ്യാന്‍
 www.keralamediaacademy.org എന്ന  വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *