ഹോമിയോപ്പതിക് മെഡി.കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ

കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലേക്കും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കും നിയമനം നടത്തുന്നു.

റീഎംപ്ലോയ്മെന്റ് മുഖേന നിയമനം നടത്തുന്നതിലേക്കായി ഗവ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജനുവരി 31-നു മുമ്പായി പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695009 എന്ന  വിലാസത്തിൽ അയക്കണം.

Leave a Reply

Your email address will not be published. Required fields are marked *